കുടുംബശ്രീ ജൈവപൈതൃക ഭക്ഷ്യമേള

നാദാപുരം: ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജൈവപൈതൃക ഭക്ഷ്യമേള സംഘടിപ്പിക്കാൻ കുടുംബശ്രീ സി.ഡി.എസ് യോഗം തീരുമാനിച്ചു. ചക്ക, മാങ്ങ, ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, വാഴ എന്നിവ കൊണ്ട് ആരോഗ്യകരമായ രീതിയിൽ വിവിധ ഭക്ഷണങ്ങളുണ്ടാക്കി പ്രദർശിപ്പിക്കും. പഞ്ചായത്ത് ഏർപ്പെടുത്തുന്ന വിധിനിർണയ കമ്മിറ്റി ഏറ്റവും മികച്ച ജൈവ ഭക്ഷണത്തിന് 3000 രൂപയും രണ്ടാം സ്ഥാനത്തിന് 2000 രൂപയും മൂന്നാം സ്ഥാനത്തിന് 1000 രൂപയും സമ്മാനമായി നൽകും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ബോധവത്കരണ ക്ലാസ് നാദാപുരം: ഗ്രാമപഞ്ചായത്തും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്തമായി നാദാപുരത്ത് പ്രവർത്തിക്കുന്ന ഭക്ഷ്യവിതരണ നിർമാണ സ്ഥാപനത്തിലെ നടത്തിപ്പുകാർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സതീഷ് ബാബു, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, നാദാപുരം ഭക്ഷ്യസുരക്ഷ ഓഫിസർ ഫെബിന മുഹമ്മദ് അഷ്‌റഫ് എന്നിവർ ക്ലാസെടുത്തു. മെംബർമാരായ പി.പി. ബാലകൃഷ്ണൻ, അബ്ബാസ് കണക്കേൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.