ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ നാലര കോടിയുടെ വികസനപദ്ധതികൾ

വടകര: ഭവനനിർമാണത്തിനും തൊഴിൽസംരംഭങ്ങൾക്കും തീരദേശ വികസനത്തിനും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിനും ഊന്നൽനൽകി ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ നാലര കോടിയുടെ വികസനപദ്ധതികൾ. 2022-23 വാർഷിക പദ്ധതിയിലാണ് തുക വകയിരുത്തിയത്. വികസന സെമിനാർ പ്രസിഡന്റ് പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. രജുലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സുധീർ മഠത്തിൽ കരട് പദ്ധതി അവതരിപ്പിച്ചു. സെമിനാറിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സത്യൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശാരദ വത്സൻ എന്നിവർ സംസാരിച്ചു. സമിതി ചെയർമാൻ യു.എം. സുരേന്ദ്രൻ സ്വാഗതവും അസി. സെക്രട്ടറി ശ്രീകല നന്ദിയും പറഞ്ഞു. ചിത്രം ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു saji 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.