കോഴിക്കോട്: സംസ്ഥാനത്തെ സഹകരണമേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോ. അദീല അബ്ദുല്ല. ജില്ലയിലെ സഹകാരികൾ നൽകിയ സ്നേഹാദരവിന് മറുപടി പറയുകയായിരുന്നു അവർ. മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. സഹകാരികളുടെ ഉപഹാരം മേയർ അദീല അബ്ദുല്ലക്ക് സമ്മാനിച്ചു. സഹകരണസംഘം ജോയന്റ് രജിസ്ട്രാർ ബി. സുധ, കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു, യു.എൽ.സി.സി ചെയർമാൻ രമേശൻ പലേരി, കേരള ബാങ്ക് റീജനൽ മാനേജർ അബ്ദുൽ മുജീബ്, പാക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, കോഴിക്കോട് സഹകരണ ആശുപത്രി ചെയർമാൻ പി.ടി. അബ്ദുൽ ലത്തീഫ്, കേരള ബാങ്ക് ഡി.ജി.എം കെ.എം. റീന എന്നിവർ സംസാരിച്ചു. അഡ്വ. സി.ജി. പ്രശാന്ത് കുമാർ സ്വാഗതവും ഒള്ളൂര് ദാസന് നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.