കേ​സെടുത്തത്​ പ്രതിഷേധാർഹം -ജനകീയ കൂട്ടായ്മ

കോഴിക്കോട്​: ആവിക്കൽ തോട്​ പ്രദേശത്തെ മലിനജല സംസ്കരണ പ്ലാന്‍റിനെതിരെ പ്രതിഷേധിച്ചവരെ കള്ളക്കേസിൽ കുടുക്കുന്നത്​ പ്രതിഷേധാർഹമെന്ന്​ ജനകീയ കൂട്ടായ്മ. കേസെടുത്ത്​ പേടിപ്പിച്ച്​ സമരത്തിൽനിന്ന്​ പിന്തിരിപ്പിക്കാമെന്ന്​ വ്യാമോഹിക്കേണ്ടെന്ന്​ ആവിക്കൽ തോട്​ ജനകീയ സമിതി യോഗം മുന്നറിയിപ്പ്​ നൽകി. കൗൺസിലർ സൗഫിയ അനീഷ്​ ഉദ്​ഘാടനം ചെയ്തു. സമരസമിതി കൺവീനർ ഇർഫാൻ ഹബീബ്​, ചെയർമാൻ ടി. ദാവൂദ്​, റിയാസ്​, വിവിധ സംഘടന പ്രതിനിധികളായ സിദ്ദീഖ്​ ബിസ്മി, ആഷിക്​, ജിത്തുൻരാജ്​, മുനീർ മരക്കാർ, സുകുമാരൻ, എൻ.പി. ഗഫൂർ, ജ്യോതി കാമ്പുറം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.