കോഴിക്കോട്: മെഡിക്കൽ കോളജ്-കാരന്തൂർ റോഡിൽ മായനാട് യു.പി.സ്കൂളിന് സമീപം ഇന്നലെ ഉച്ചക്കുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ കോട്ടാംപറമ്പ് എടക്കോറ പൊറ്റമ്മൽ (70) മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കവേ ലോറിക്ക് പിന്നിലിടിച്ച് എതിർ ദിശയിൽ വരുന്ന ബസിനടിയിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല . മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ മായനാട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സുഹറ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ: ഷാഹിന, സഫീന, ഷാഹിർ. മരുമക്കൾ: അബ്ദുൽ റഷീദ് നടക്കാവ്, അബ്ദുൽ റഷീദ് കാരമൂല, ഫെബിന കാന്തപുരം. സഹോദരങ്ങൾ: ഇമ്പിച്ചി മോദി (ചന്ദ്രിക, മനോരമ ഏജൻറ്), ആമിന, ആയിശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.