നഴ്സിങ്​ അസിസ്​റ്റൻറിന് മർദനം; ബീച്ച് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു

കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ നഴ്സിങ് അസിസ്​റ്റൻറിനെ ആക്രമിച്ച സംഭവത്തിൽ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിച്ചു. സ്​റ്റാഫ് കൗൺസിൽ നേതൃത്വത്തിൽ ആശുപത്രിവളപ്പിൽ രാവിലെ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കെ.ജി.ഒ.എ സംസ്ഥാന െെവസ് പ്രസിഡൻറ്​​ പി.പി. സുധാകരൻ ധർണ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ കോഴിക്കോട് സെക്രട്ടേറിയറ്റ് അംഗം പി.സി. ഷജീഷ് കുമാർ, കെ.ജി.എം.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി.എൻ. സുരേഷ്, ജില്ല സെക്രട്ടറി ഡോ. വിപിൻ വർക്കി, ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫാറൂഖ്, നഴ്സിങ്​ സൂപ്രണ്ട് പി.കെ. സുഭദ്ര, കെ.ജി.എൻ.എ ടൗൺ ഏരിയ കൺവീനർ ലിജിൻരാജ് എന്നിവർ സംസാരിച്ചു. സ്​റ്റാഫ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. കേസിലെ പ്രതിയായ വെള്ളയിൽ ശാന്തി നഗർ സ്വദേശി ജോഷിയെ (23) വെള്ളയിൽ പൊലീസ് തിങ്കളാഴ്ച അറസ്​റ്റ്​ ചെയ്തു. കഴിഞ്ഞ ശനിയാഴ്ച െെവകീട്ട് ആറ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ദേഹത്ത് മുറിവേറ്റ ഇയാൾ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുകയും പ്രാഥമിക ശുശ്രൂഷ നൽകുന്നതിനിടെ പ്രകോപിതനായി നഴ്സിങ്​ അസിസ്​റ്റൻറിനെ മർദിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.