വഖഫ് ബോർഡ്: സർക്കാർ തീരുമാനം പുനഃപരിശോധിക്കണം -എം.എസ്​.എസ്​

കോഴിക്കോട്​: സംസ്​ഥാന വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്​.സിക്ക് വിടാനുള്ള സർക്കാർ നീക്കം ഏകപക്ഷീയവും വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിവേചനം സൃഷ്​ടിക്കുന്നതുമാണെന്ന് എം.എസ്​.എസ് കോഴിക്കോട് ജില്ല വാർഷിക ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. ദേവസ്വം ബോർഡിലേക്കുള്ള നിയമനങ്ങൾ നടത്താനുള്ള അധികാരം ബോർഡിനുതന്നെ നൽകുകയും വഖഫ് ബോർഡി​​േൻറതു മാത്രം പി.എസ്​.സിക്ക് വിടുകയും ചെയ്യുന്നത്​ പ്രതിഷേധാർഹമാണ്. നിയമനങ്ങൾ പി.എസ്​.സിക്ക് വിടാനുള്ള സർക്കാർ നീക്കം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി.പി. അബ്്ദുറഹിം അധ്യക്ഷതവഹിച്ചു. സെക്രട്ടറി ആർ.പി. അഷ്റഫ് വാർഷിക റിപ്പോർട്ടും ട്രഷറർ അസ്സൻകോയ പാലക്കണ്ടി വരവ്-​െചലവ് കണക്കുകളും അവതരിപ്പിച്ചു. മികച്ച യൂനിറ്റുകൾക്കുള്ള അവാർഡുദാനം സംസ്​ഥാന ട്രഷറർ പി.ടി. മൊയ്തീൻകുട്ടി മാസ്​റ്റർ, സംസ്​ഥാന സെക്രട്ടറി പി. സൈനുൽ ആബിദ്, അഡ്വ.കെ.എസ്​.എ. ബഷീർ എന്നിവർ നിർവഹിച്ചു. ഭാരവാഹികൾ: പി.പി. അബ്​ദുറഹിമാൻ (പ്രസി.), ആർ.പി. അഷ്റഫ്, പി.അബ്​ദുൽ മജീദ്, ടി.കെ. അബ്​ദുല്ലത്തീഫ് (വൈസ്.​ പ്രസി.), കെ.എം. മൻസൂർ അഹമ്മദ്(സെക്ര.), ഇ. ഹമീദ്, പി. അബ്​ദുൽ അലി, വി.എം. ഷെരീഫ് (ജോ. സെക്ര.), ടി. അബ്​ദുൽ അസീസ്​(ട്രഷ). photos: പി.പി. അബ്​ദുറഹിമാൻ P.P.ABDURAHIMAN PRESIDENT.jpg കെ.എം.മൻസൂർ അഹമ്മദ് K.M.MANSOOR AHAMMED SECRETARY.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.