അവയവദാനം പ്രോത്സാഹിപ്പിക്കണം -എം.എൽ.എ

വടകര: അവയവദാനം പ്രോത്സാഹിപ്പിക്കപ്പെടേ ണ്ടതുണ്ടെന്ന് കെ.കെ. രമ എം.എൽ.എ. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് വടകര താലൂക്ക് ജനനന്മ കോഓപറേറ്റിവ് സൊസൈറ്റി മെഡിക്കൽ കോളജ് നേത്രബാങ്കിലേക്ക് കാൽലക്ഷം നേത്രദാന സമ്മതപത്രം ശേഖരിച്ച്​ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പ്രസിഡൻറ്​ ടി.ടി. ജിസി അധ്യക്ഷത വഹിച്ചു. ഹരീന്ദ്രൻ കരിമ്പനപ്പാലം ആദ്യ സമ്മതപത്രം കൈമാറി. എഴുത്തുകാരൻ അഖിൽ രാജിനെ സഹകരണവകുപ്പ് യൂനിറ്റ് ഇൻസ്‌പെക്ടർ ഒ.എം. ബിന്ദു ആദരിച്ചു. വി.പി. സർവോത്തമൻ, സതീഷ് ബാബു, വി.കെ. ഭാസ്കരൻ, ടി.കെ. കൃഷ്ണൻ, ടി.പി. ശ്രീലേഷ്, പി.കെ. ശ്രീലേഖ എന്നിവർ സംസാരിച്ചു. ചിത്രംSaji 4 വടകര താലൂക്ക് ജനനന്മ കോഓപറേറ്റിവ് സൊസൈറ്റി മെഡിക്കൽ കോളജ് നേത്രബാങ്കിലേക്ക് കാൽലക്ഷം നേത്രദാന സമ്മതപത്രം ശേഖരിച്ച് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.