ബാലുശ്ശേരി: തെരുവുനായ്ക്കളുടെ വന്ധ്യംകരണ പുനരധിവാസ കേന്ദ്രത്തിന് പുതിയ കെട്ടിടം. ജില്ല പഞ്ചായത്ത് അനുവദിച്ച 65 ലക്ഷം രൂപ ഉപയോഗിച്ചാണ് വട്ടോളി ബസാറിൽ മൃഗാശുപത്രിക്ക് സമീപം ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചത്. തെരുവുനായ്ക്കളെ ഇവിടെ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി പുറത്തുവിടാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. പോളിക്ലിനിക്കും ആരംഭിക്കുന്നുണ്ട്. 2016ൽ പ്രവർത്തനം തുടങ്ങിയ കരുണ എ.ബി.സി സൻെററിൽ 2018 ഏപ്രിലിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ 24ഓളം നായ്ക്കൾ പരിചരണത്തിലെ പിഴവുമൂലം കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് ഇവിടത്തെ എ.ബി.സി സൻെററിലേക്ക് തെരുവുനായ്ക്കളെ എത്തിക്കുന്നതും വന്ധ്യംകരണ ശസ്ത്രക്രിയയും നിർത്തിവെക്കുകയായിരുന്നു. മൂന്നുവർഷമായി കേന്ദ്രം അടച്ചുപൂട്ടിയനിലയിലാണ്. ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചതോടെ തെരുവുനായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയയും പുനരധിവാസവും വീണ്ടും ആരംഭിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.