'മാധ്യമപ്രവർത്തകർക്ക്​ മർദനം: റിപ്പോർട്ട്​ കിട്ടിയാലുടൻ നടപടി'

കോഴിക്കോട്​: മാധ്യമപ്രവർത്തകരെ ഒരു വിഭാഗം കോൺഗ്രസ്​ ​പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട്​ കിട്ടിയാലുടൻ നടപടിയെടുക്കുമെന്ന്​ ഡി.സി.സി പ്രസിഡൻറ്​ കെ. പ്രവീൺ കുമാർ. ഏതെങ്കിലും ഗ്രൂപ്പി​ൻെറ യോഗമല്ല നടന്നതെന്നും ജില്ല കോൺഗ്രസ്​ കമ്മിറ്റിയു​െട അംഗീകാരത്തോടെയാണെന്നും പ്രവീൺ കുമാർ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഈ മാസം 18നകം അന്വേഷണ റിപ്പോർട്ട്​ നൽകാനാണ്​ നിർദേശിച്ചത്​. മർദനമേറ്റ മാധ്യമപ്രവർത്തക​രിൽനിന്ന്​ കെ.പി.സി.സി മുൻ എക്​സിക്യൂട്ടിവ്​ അംഗങ്ങളായ സി.വി. കുഞ്ഞികൃഷ്​ണൻ, ജോൺ പൂതക്കുഴി എന്നിവരെയാണ്​ കോൺഗ്രസ്​ ​അന്വേഷണത്തിന്​ ചുമതലപ്പെടുത്തിയത്​. കസബ ​െപാലീസി​ൻെറ അന്വേഷണവും പുരോഗമിക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.