ബാലുശ്ശേരി ഗവ. കോളജിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കണം

ബാലുശ്ശേരി: നിയോജക മണ്ഡലത്തിലുള്ള സർക്കാർ കോളജിൽ കൂടുതൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ അനുവദിക്കണമെന്ന് യു.ഡി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 16ന് കോഴിക്കോട് ടാഗോർ സൻെറിനറി ഹാളിൽ നടക്കുന്ന യു.ഡി.എഫ് ജില്ല സമ്മേളനം നിയോജക മണ്ഡലത്തിൽനിന്ന് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സാജിദ് നടുവണ്ണൂർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡൻറ്​ കെ.കെ. പരീദ് അധ്യക്ഷത വഹിച്ചു. നിസാർ ചേലേരി, അഗസ്​റ്റിൻ കാരാക്കട, സാജിദ് കോറോത്ത്, ഇ.ടി. ബിനോയ്, എം.കെ. ജലീൽ, വി.സി. വിജയൻ, കെ. ഉസ്മാൻ, സുധാകരൻ ഉണ്ണികുളം, പി. മുരളീധരൻ നമ്പൂതിരി, എം. പോക്കർ കുട്ടി, പി. സുധാകരൻ നമ്പീശൻ, ഹമീദ് ഹാജി പനായി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.