കായികവകുപ്പ്​ മേധാവിക്കെതിരെ രാഷ്​ട്രീയ പകപോക്കലെന്ന്​ ആരോപണം

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാല കായിക പഠനവകുപ്പ്​ മേധാവി ഡോ. വി.പി. സക്കീർ ഹുസൈനെതിരെ ഇടതുപക്ഷ സിൻഡിക്കേറ്റ്​ രാഷ്​ട്രീയ പകപോക്കൽ നടത്തുന്നതായി ആരോപണം. സിൻഡിക്കേറ്റ്​ ​പോലുമറിയാതെ അന്വേഷണം തീരുമാനിച്ച്​ പകപോക്കൽ നടത്തുകയാണെന്ന്​ സക്കീർ ഹുസെൻ പറഞ്ഞു. കരാർ അടിസ്​ഥാനത്തിൽ ജോലിെചയ്യുന്ന ബാഡ്​മിൻറൺ കോച്ചി​ൻെറ പരാതിപ്രകാരമാണ്​ പുതിയ അന്വേഷണം. നേരത്തേ, റാഗിങ്ങുമായി ബന്ധപ്പെട്ട്​ എസ്​.എഫ്​.ഐ വിദ്യാർഥികളുടെ പരാതിയിൽ സക്കീർ ഹുസൈനെതിരെ റിട്ട. ജഡ്​ജിയുടെ അന്വേഷണം സിൻഡിക്കേറ്റ്​ പ്രഖ്യാപിച്ചിരുന്നു. യോഗ്യതയില്ലാത്ത വിദ്യാർഥിക്ക്​ പ്രവേശനം നൽകിയെന്നാരോപിച്ച്​ മറ്റൊരു ആരോപണവുമുണ്ടായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച കത്ത്​ വ്യാജരേഖയാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്​ കായികവകുപ്പ്​ ഡയറക്​ടർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​. ഏറ്റവും പുതിയ ആരോപണത്തിന്​ അടിസ്​ഥാനമെന്താണെന്ന്​ സർവകലാശാല ഉത്തരവിൽ വ്യക്​തമാക്കുന്നില്ലെന്ന്​ ഡോ. വി.പി. സക്കീർ ഹുസൈൻ പറഞ്ഞു. സിൻഡിക്കേറ്റി​ൻെറ കായിക ഉപസമിതിപോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. രജിസ്​ട്രാർ അടക്കമുള്ള മൂന്നംഗ സമിതിയെയാണ്​ ​അന്വേഷിക്കാൻ നിയോഗിച്ചത്​. പഠനവകുപ്പ്​ വഴിയല്ലാതെ നേരിട്ട്​ രജിസ്​ട്രാർക്ക്​ പരാതി നൽകിയത്​ തെറ്റായ കീഴ്​വഴക്കമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച്​ വൈസ്​ ചാൻസലർക്കും സക്കീർ ഹുസൈൻ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.