​കക്കോടിയിൽ വീണ്ടും മെഗാ ക്യാമ്പിന്​ തീരുമാനം

കക്കോടി: വേണ്ട​ വാക്സിനുണ്ടായിട്ടും സ്​ഥലപരിമിതിമൂലം വിതരണം ചെയ്യാൻ കഴിയാത്ത കക്കോടി ഗ്രാമപഞ്ചായത്തിൽ വീണ്ടും മെഗാ ക്യാമ്പ്​. കോടികൾ മുടക്കി പണിപൂർത്തിയാക്കിയെങ്കിലും കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സ്​ഥലപരിമിതിമൂലം​ ആവശ്യക്കാർക്ക് വാക്​സിൻ നൽകാൻ കഴിയാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ നവംബർ 20 മുതൽ മെഗാ ക്യാമ്പുകൾ പുനരാരംഭിക്കുന്നത്​. ജനങ്ങളുടെ പ്രയാസം സംബന്ധിച്ച്​ 'മാധ്യമം' വാർത്ത നൽകിയിരുന്നു. നവംബർ 20ന്​ കോട്ടൂപാടത്താണ്​ മെഗാ ക്യാമ്പ്​ ഒരുക്കുന്നതെന്ന്​ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ കെ.പി. ഷീബയും സെക്രട്ടറി യുകെ. രാജനും പറഞ്ഞു. തുടർന്ന്​ ചാലിൽത്താഴത്തും ക്യാമ്പ്​ ഒരുക്കും. സെക്കൻഡ്​ ഡോസ്​ വാക്​സിന്​ തത്സമയ രജിസ്​ട്രേഷനാകും. കുത്തിവെപ്പ്​ കുടുംബാരോഗ്യ ​കേന്ദ്രത്തിൽ മാത്രമാക്കിയതോടെയാണ്​ വാക്​സിനെടുക്കാൻ കഴിയാതെ ജനങ്ങൾ പ്രയാസപ്പെട്ടത്​. ആരോഗ്യകേന്ദ്രത്തിൽ തിരക്ക് കൂടുന്നതിനാലാണ്​ നിയന്ത്രണമെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. സ്​ഥലത്തില്ലാതിരുന്നതിനാലും കോവിഡ്​ ബാധിച്ചതിനാൽ വാക്​സിൻ എടുക്കാൻ കഴിയാതിരുന്നവരുമായി ആദ്യ ഡോസ്​ എടുക്കാനുള്ളവരും പഞ്ചായത്തിലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.