ലോക പ്രമേഹദിനം: ഫ്ലാഷ്​മോബ്​ സംഘടിപ്പിച്ചു

കോഴിക്കോട്​: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ല കമ്മിറ്റിയും മുക്കം കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളജ് സ്വസ്ഥവൃത്ത ഡിപ്പാർട്മൻെറും സംയുക്തമായി 'ലോക പ്രമേഹദിനം' ആചരിച്ചു. പ്രമേഹം പോലുള്ള രോഗങ്ങളിൽ സ്വയം ചികിത്സക്കെതിരെയുള്ള പൊതുജന ബോധവത്​കരണ പരിപാടിയായി കോഴിക്കോട് ബീച്ചിൽ 'മരുന്ന് ആഹാരമല്ല' എന്ന വിഷയത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഡോ. മനോജ്‌ കാളൂർ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. എസ്. സുബിൻ, കോഴിക്കോട് സോൺ വനിതാ കമ്മിറ്റി കൺവീനർ ഡോ. റീജ മനോജ്‌, ജില്ല പ്രസിഡൻറ്​ ഡോ. കെ.എസ്​. വിമൽ കുമാർ, ജില്ല ജോ. സെക്രട്ടറി ഡോ. പി. ചിത്രകുമാർ, പ്രോഗ്രാം കോഓഡിനേറ്റർ രേവതി എന്നിവർ സംസാരിച്ചു. കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർഥികൾ പങ്കെടുത്തു. flash mob ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ​കോഴിക്കോട് ജില്ല കമ്മിറ്റിയും മുക്കം കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളജ് സ്വസ്ഥവൃത്ത ഡിപ്പാർട്മൻെറും സംയുക്തമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്​ ബീച്ചിൽ ഫ്ലാഷ്​മോബ് സംഘടിപ്പിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.