കുറ്റിക്കാട്ടൂർ: പൂവാട്ടുപറമ്പിലെ ഹോട്ടലിൽ കയറി പൊലീസ് അതിക്രമം കാണിച്ചെന്ന് ആരോപിച്ച് വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പൂവാട്ടുപറമ്പ് അങ്ങാടിയിലെ ഹോട്ടലാണ് പൊലീസെത്തി അടപ്പിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പത്തോളം ആളുകളെ പൊലീസ് ഇറക്കിവിട്ടത്രേ. ഇത് ചോദ്യം ചെയ്ത ഹോട്ടലുടമയെ പൊലീസുകാർ മർദിച്ചതായും പരാതിയുണ്ട്. അതേസമയം, പെരുവയൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഞായറാഴ്ച രാത്രിയിൽ ഓഫിസ് തുറന്ന് അകത്തിരുന്നതിനെച്ചൊല്ലി പൂവാട്ടുപറമ്പിൽ സംഘർഷമുണ്ടായിരുന്നു. ക്രമക്കേട് നടത്താനാണ് രാത്രിയിൽ ഓഫിസിൽ കയറിയതെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബഹളം വെക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ഓഫിസിൻെറ അകത്തല്ലെന്നും മറുഭാഗത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻെറ കാബിനിലാണ് ഇരുന്നതെന്നും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.കെ. ഷറഫുദ്ദീൻ വ്യക്തമാക്കിയെങ്കിലും ബഹളം തുടർന്നു. അതിദരിദ്രരെ കണ്ടെത്താനുള്ള പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച നടക്കുന്ന ക്യാമ്പിലേക്ക് വളൻറിയർമാരെ ക്ഷണിക്കാനാണ് പകൽ മുതൽ മറ്റു മെംബർമാരുടെ കൂടെ എത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, തർക്കം രൂക്ഷമായതോടെ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഈ സംഘർഷ സാധ്യത കണക്കിലെടുത്ത് ഹോട്ടൽ അടക്കാൻ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിൻെറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.