കെ റെയിൽ പദ്ധതിയെ പൗരബോധമുള്ള ജനത ചെറുത്തുതോൽപിക്കണം -പി.കെ. ഗോപി

കോഴിക്കോട്: കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും തകർച്ചയിലേക്ക് നയിക്കുന്ന കെ റെയിൽ പദ്ധതിയെ പൗരബോധമുള്ള കേരള ജനത ചെറുത്തുതോൽപിക്കണമെന്ന് കവി പി.കെ. ഗോപി ആവശ്യപ്പെട്ടു. കേരളത്തി​‍ൻെറ ജനജീവിതത്തിന് അത്യന്താപേക്ഷിതമായ പശ്ചിമഘട്ട മലനിരകൾ ഇനിയും തകർക്കരുത്​. ഇനിയും ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തരുത്​. ചെറിയ വിഭാഗം സമ്പന്നർക്കുവേണ്ടി വലിയൊരു ജനസമൂഹത്തെ ദുരന്തങ്ങളിലേക്ക് നയിക്കുന്ന പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. കൺവെൻഷനിൽ സർവോദയ മണ്ഡലം ജില്ല പ്രസിഡൻറ്​​ ഇയ്യച്ചേരി പത്മിനി അധ്യക്ഷത വഹിച്ചു. ഡോ. എം.പി. മത്തായി മുഖ്യപ്രഭാഷണം നടത്തി. ടി.ടി. ഇസ്മയിൽ, ടി. ബാലകൃഷ്ണൻ, യു. രാമചന്ദ്രൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. പി. ശിവാനന്ദൻ സ്വാഗതവും പി.പി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. bk bk-2 -സർവോദയ മണ്ഡലം കോഴിക്കോട് സംഘടിപ്പിച്ച കെ.റെയിൽ വിരുദ്ധ ജനകീയ കൺവെൻഷൻ പി.കെ. ഗോപി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.