സിയസ്കൊ വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി

കോഴിക്കോട്: സിയസ്കൊ തെക്കെപുറത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ നാല് സ്കൂളുകളിലെ വിദ്യാർഥികളെ അനുമോദിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ ചടങ്ങ്​ ഉദ്​ഘാടനം ചെയ്തു. പ്രസിഡൻറ്​ ഡോ. ഒ.പി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ഡോ. നാസർ യൂസഫ് മുഖ്യപ്രഭാഷണം നടത്തി. എം.എം.വി.എച്ച്.എസ്.എസ്, കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ്, കുറ്റിച്ചിറ ഗവ. വി.എച്ച്.എസ്.എസ്, ഹിമായത്ത് വി.എച്ച്.എസ്.എസ് എന്നീ നാല് സ്കൂളുകളിലെ ഫുൾ എ പ്ലസ് നേടിയ 470 വിദ്യാർഥികൾക്കാണ് പുരസ്കാരങ്ങൾ നൽകിയത്​. കൗൺസിലർ കെ. മൊയ്തീൻകോയ, സുരേഷ് ബാബു, പ്രഫ. കെ.വി. ഉമ്മർ ഫാറൂഖ്, ഇ.വി. അബദുൽ അസീസ്, പി.പി. അബ്​ദുല്ലക്കോയ, ഇ.വി. മാലിക് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.എൻ. വലീദ് സ്വാഗതവും സെക്രട്ടറി എസ്.എം. സാലിഹ് നന്ദിയും പറഞ്ഞു. ciesco ahmad devarkovil സിയസ്കൊ വിദ്യാഭ്യാസ പുരസ്കാരച്ചടങ്ങ്​ മന്ത്രി അഹമ്മദ്​ ദേവർകോവിൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.