സ്വത്തുതർക്കം: ഫോട്ടോഗ്രാഫറെ കൊന്നു​ കുഴിച്ചുമൂടി

മംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്ന് ഫോട്ടോഗ്രാഫറെ ബന്ധുക്കൾ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി വനത്തിൽ കുഴിച്ചിട്ടു. മംഗളൂരു സ്വദേശിയും നിലവിൽ മൈസൂരു സുബ്രഹ്മണ്യ നഗറിൽ താമസക്കാരനുമായ ജഗദീഷാണ്​ (58) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്​ പുത്തൂർ പൊലീസ് പടുവന്നൂർ സ്വദേശി സുബ്ബയ്യ റായ് എന്ന ബാലകൃഷ്ണ, ഭാര്യ ജയലക്ഷ്മി, മകൻ പ്രശാന്ത്, അയൽവാസിയായ ജീവൻ പ്രസാദ് എന്നിവരെ പൊലീസ് കസ്​റ്റഡിയിലെടുത്തു. ഭാര്യയോടും മകനോടുമൊപ്പം മൈസൂരുവിൽ താമസിച്ചിരുന്ന ജഗദീഷ് സാധാരണയായി പുത്തൂരിലെത്തി ആര്യാപ്പു ഗ്രാമത്തിലെ കൃഷിസ്ഥലം നോക്കി രണ്ടുമൂന്നു ദിവസത്തിനുള്ളിൽ മടങ്ങാറാണ് പതിവ്. നവംബർ 18ന് പുലർച്ചെ ഇയാൾ ബസിൽ പുത്തൂരിലെ വീട്ടിൽ എത്തിയിരുന്നു. പിന്നീട് മൈസൂരിലെ വീട്ടിൽ തിരിച്ചെത്തിയില്ല. ഇതുസംബന്ധിച്ച്​ സഹോദരൻ ശശിധർ സാമ്പ്യ പൊലീസ് സ്​റ്റേഷനിൽ പരാതി നൽകി. ജഗദീഷി​ൻെറ അമ്മാവനായ ബാലകൃഷ്ണ എന്ന സുബ്ബയ്യ റായിയുമായുള്ള ഭൂമി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ചുറ്റിക കൊണ്ട് തലക്ക് അടിയേറ്റ ജഗദീഷ് സംഭവസ്ഥലത്തു​െവച്ചുതന്നെ മരിക്കുകയായിരുന്നു. മൂന്നു പ്രതികളും ചേർന്ന് മൃതദേഹം സമീപത്തെ മഗുളി സംരക്ഷിത വനത്തിൽ കുഴിച്ചിട്ടു. ഇവരുടെ വീട്ടിൽ നിന്ന് 300 മീറ്റർ മാത്രം അകലെയാണ് മൃതദേഹം സംസ്‌കരിച്ച സ്ഥലം. മൃതദേഹം പുറത്തെടുത്ത് കൂടുതൽ പരിശോധനകൾക്കും പോസ്​റ്റുമോർട്ടത്തിനുമായി മംഗളൂരുവിലെ വെൻലോക്ക് ആശുപത്രി മോർച്ചറിയി​േലക്ക് മാറ്റി. mglr jagadeesh ജഗദീഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.