കോഴിക്കോട്: വിലക്കയറ്റത്തിനും കേന്ദ്ര സർക്കാറിൻെറ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് നടത്തുന്ന ദേശീയ പ്രക്ഷോഭ കാമ്പയിനായ 'ജനജാഗ്രത അഭിയാൻെറ' ജില്ലതല പരിപാടികള്‍ക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേതൃത്വം നൽകുമെന്ന് ഡി.ഡി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ പ്രവര്‍ത്തകരോടൊപ്പം എത്തി നേതാക്കൾ ജനസമ്പര്‍ക്ക പരിപാടിയിലും തുടർന്ന് പൊതുസമ്മേളനത്തിലും പങ്കെടുക്കും. 28ന് ഞായറാഴ്ച വൈകീട്ട് നാലിന് കൊയിലാണ്ടി കൊല്ലം ചിറക്ക് സമീപത്തുള്ള ഗാന്ധി പ്രതിമക്കു മുന്നില്‍നിന്നും കാമ്പയിനിൻെറ ഭാഗമായുള്ള യാത്ര ആരംഭിക്കുകയും മുചുകുന്നില്‍ സമാപിക്കുകയും ചെയ്യും. പൊതുസമ്മേളനത്തില്‍ താരിഖ് അന്‍വര്‍, എം.കെ. രാഘവന് എം.പി, കെ.പി.സി.സി ഭാരവാഹികൾ എന്നിവർ സംസാരിക്കും. മറ്റു പാര്‍ട്ടികളില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവര്‍ക്കുള്ള സ്വീകരണം 29ന് വൈകീട്ട് നാലിന് ടൗൺഹാളില്‍ നടക്കും. ചടങ്ങ് കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരന് എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.