മാവൂർ: ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ പനങ്ങോട് കുന്നുമ്മൽ നടുക്കണ്ടിയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. എംപാനൽ ലിസ്റ്റിൽപെട്ട സി.എം. ബാലനാണ് ബുധനാഴ്ച രാത്രി 12ഓടെ കാട്ടുപന്നിയെ വെടിെവച്ചത്. വെടിയേറ്റ് ഓടിയ പന്നി ഗ്രാസിം ഫാക്ടറി ഉടമസ്ഥതയിലുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീഴുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുറത്തെടുത്ത് മൃതദേഹം നടപടികൾക്കു ശേഷം സംസ്കരിച്ചു. നാല് വയസ്സുള്ള ആൺ പന്നിക്ക് 120 കിലോ ഭാരമുണ്ട്. പീടികപ്പാറ സെക്ഷൻ ഗ്രേഡ് ഫോറസ്റ്റ് ഓഫിസർ കെ. ബാബു, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ടി. അജികുമാർ, സി.കെ. ഷബീർ , കരീം മുക്കം, എം.എ. ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. ഗ്രാമ പഞ്ചായത്ത് അംഗം കെ.സി. വാസന്തി വിജയനും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.