കോഴിക്കോട്: ജില്ലയിൽ സിക ൈവറസ് സ്ഥിരീകരിച്ചു. ബംഗളൂരുവിൽനിന്നെത്തിയ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിപ്പോൾ രോഗമുക്തയായിട്ടുണ്ട്. നവംബർ 17ന് ബംഗളൂരുവിൽനിന്നെത്തിയ ഇവർ വയറുവേദന ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായതോെട സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ൈവറസ് സാന്നിധ്യം ആദ്യം സംശയിച്ചത്. തുടർന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചപ്പോൾ സിക ൈവറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഒരു മണിക്കൂർ മാത്രമാണ് ഇവർ ആശുപത്രിയിൽ തങ്ങിയത്. രോഗവിവരം അറിഞ്ഞതിനുപിന്നാലെ ഇവിടം അണുമുക്തമാക്കി. രോഗമുക്തയായ സ്ത്രീ ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. വീട്ടിലെ കുടുംബാംഗങ്ങൾക്കോ ഒപ്പമുണ്ടായിരുന്നവർക്കോ വൈറസ് ബാധ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.