വില്യാപ്പള്ളി എം.ജെ ഹൈസ്കൂളിൽ 'ചങ്ക്' പദ്ധതി

വില്യാപ്പള്ളി: ജില്ല പഞ്ചായത്ത് എജൂകെയർ പദ്ധതിയുടെ ഭാഗമായി കൗമാര ശാക്തീകരണ പരിശീലന പരിപാടി 'ചങ്ക്' വില്യാപ്പള്ളി എം.ജെ ഹൈസ്കൂളിൽ ആരംഭിച്ചു. അഡോളസൻറ്​ ബ്രിഗേഡ് എന്നപേരിലുള്ള നേതൃപാടവവും ആശയവിനിമയ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ള സ്കൂളിലെ കുട്ടികളുടെ ഗ്രൂപ്പിനാണ് ജില്ല പഞ്ചായത്ത് നിയമിക്കുന്ന മൻെറർമാരുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ പരിശീലനം കൊടുക്കുന്നത്. ഓരോ ക്ലാസിലും ഇനി കുട്ടികൾക്ക് ചങ്കായി ബ്രിഗേഡ് അംഗങ്ങളുടെ കൈത്താങ്ങുണ്ടാവും. പ്രഥമ പരിശീലനം പി.ടി.എ പ്രസിഡൻറ്​ ആനന്ദ്കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്​റ്റർ ബഷീർ മാണിക്കോത്ത്‌ അധ്യക്ഷത വഹിച്ചു. ഡോ. അബ്​ദുൽ റസാഖ് ആലക്കൽ പരിശീലനത്തിന് നേതൃത്വം നൽകി. അനീസ്‌ മുഹമ്മദ്‌, വി.എം. അഷ്റഫ്‌ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.