ദലിത്-മുസ്​ലിം ഐക്യം ശക്തിപ്പെടണം -യു.സി. രാമൻ

ബാലുശ്ശേരി: രാജ്യവ്യാപകമായി ദലിത്-മുസ്​ലിം ഐക്യം ശക്തിപ്പെടേണ്ടതുണ്ടെന്ന്​ ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ്​ മുൻ എം.എൽ.എ യു.സി. രാമൻ. അക്രമങ്ങൾക്കെതിരെ ഒന്നിച്ചുപോരാടേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരിയിൽ ദലിത് ലീഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാര​ൻെറ ജീവൽപ്രശ്നങ്ങളോട് മുഖംതിരിക്കുന്ന സർക്കാറുകൾ ശതകോടികളുടെ പാർലമൻെറ്​ മന്ദിരവും സിൽവർ ലൈനുമൊക്കെയായി മുന്നോട്ടുപോകുന്നത് കാണുമ്പോൾ മഹാത്മാഗാന്ധി വിഭാവനം ചെയ്ത രാജ്യത്താണ് ഇത് നടക്കുന്നതെന്ന്​ സങ്കൽപിക്കാൻപോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വി.എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.സി. ശ്രീധരൻ, ഷാഹുൽ ഹമീദ് നടുവണ്ണൂർ, എം. പോക്കർകുട്ടി, എ.എം. സരിത, വിനോദ് പൂനത്ത്, കെ.കെ. റീജ, അശോകൻ എന്നിവർ സംസാരിച്ചു. ദലിത് ലീഗ് മണ്ഡലം ഭാരവാഹികൾ: ഒ.സി. രാജൻ എരമംഗലം (പ്രസി), എ.എം. സരിത, അശോകൻ ബാലുശ്ശേരി (വൈ. പ്രസി), എം. രതീഷ് മുണ്ടോത്ത് (ജന. സെക്ര), കെ.കെ. റീജ, ഗോപാലൻ കൊടശ്ശേരി (സെക്ര), കൃഷ്ണൻകുട്ടി പൂനൂർ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.