ചാത്തമംഗലം: ലൈഫ് ഭവന പദ്ധതി അന്വേഷണത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ കെട്ടാങ്ങൽ അങ്ങാടിയിൽ പ്രകടനവും പഞ്ചായത്ത് ഓഫിസിനുമുന്നിൽ സമരവും നടത്തി. അപേക്ഷകരുടെ പട്ടിക പരിശോധിച്ച് നവംബർ 30നകം ഗുണഭോക്താക്കളെ കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടായിട്ടും ചില വാർഡുകളിൽ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്. മറ്റു വാർഡുകളിൽ പൂർണതയിൽ എത്തിയിട്ടുമില്ല. ഇതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് മെംബർമാർ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന് പഞ്ചായത്തംഗങ്ങളായ പി.ടി.എ. റഹ്മാൻ, എം.കെ. അജീഷ്, പി.കെ. ഹകീം മാസ്റ്റർ കളൻതോട്, മൊയ്തു പീടികക്കണ്ടി, ഇ.പി. വത്സല, റഫീഖ് കൂളിമാട്, വിശ്വൻ വെള്ളലശ്ശേരി, ഫസീല സലീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.