കക്കോടി: പെട്രോൾ പമ്പിൽ ഹരിതകേരളം മിഷൻ ആശയമായ മൈക്രോ എം.സി.എഫ് നടപ്പാക്കി. ഭാരത് പെട്രോളിയത്തിൻെറ വിതരണ യൂനിറ്റായ തണ്ണീർപന്തലിലെ മീനാക്ഷി ഫ്യുവൽസിലാണ് അജൈവ മാലിന്യങ്ങൾ തരംതിരിച്ച് റീസൈക്ലിങ്ങിന് കൈമാറാൻ മൈക്രോ എം.സി.എഫും ജൈവമാലിന്യ സംസ്കരണ സംവിധാനവും ഒരുക്കിയത്. മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തുന്ന ഭാരത് പെട്രോളിയത്തിൻെറ കേരളത്തിലെ ആദ്യത്തെ പെട്രോൾ പമ്പാണിത്. ഹരിതകേരളം മിഷൻ തയാറാക്കിയ ഹരിതഭവനം പദ്ധതിപ്രകാരമാണ് പദ്ധതി ആരംഭിച്ചതെന്ന് പമ്പ് ഉടമ ലിബിനേഷ് കുന്നത്ത് പറഞ്ഞു. ലൂബ്രിക്കൻഡ് ഓയിലിൻെറ കാനുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പേപ്പർ വേസ്റ്റ് എന്നിവ നിക്ഷേപിക്കുന്നതിനാണ് മൈക്രോ എം.സി.എഫ് സജ്ജമാക്കിയത്. ജൈവമാലിന്യ സംസ്കരണത്തിന് റിങ് കമ്പോസ്റ്റ് യൂനിറ്റും ഒരുക്കിയിട്ടുണ്ട്. മൈക്രോ എം.സി.എഫ് ഉദ്ഘാടനം ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശ് നിർവഹിച്ചു. ബി.പി.സി.എൽ ടെറിട്ടറി മാനേജർ ജയ്ദീപ് പോട്ട്ദാർ, ടെറിട്ടറി കോഓഡിനേറ്റർ കെ.സി. ബിജു, എൻജിനീയർ പി.വി. സജിത്ത്, സെയിൽസ് ഓഫിസർ വിജയ് സിദ്ധി, മീനാക്ഷി ഫ്യുവൽസ് ഉടമ ലിബിനേഷ് കുന്നത്ത്, അഞ്ജു കൃഷ്ണ, മീനാക്ഷി കുന്നത്ത്, മാനേജർ കെ. ജൽരാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.