മിഠായിത്തെരുവ്​ കെട്ടിട ഉടമകൾ കോർപറേഷൻ അധികൃതരുമായി ചർച്ച നടത്തി

കോഴിക്കോട്: നഗരസഭ കെട്ടിടങ്ങൾക്ക് മുൻകാലപ്രാബല്യത്തോടെ ചുമത്തിയ നികുതി ഒഴിവാക്കുക, മൊയ്തീൻ പള്ളി റോഡ് മേഖലയിൽ പ്രത്യേകിച്ച് ബേബി ബസാറിലെ അഴുക്കുവെള്ളക്കെട്ട്​ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, മിഠായിത്തെരുവിലെ ഗതാഗതം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. ജയശ്രീ, കൗൺസിലർ എസ്.കെ. അബൂബക്കർ, നഗരസഭ സെക്രട്ടറി കെ.യു. ബീന എന്നിവർക്ക് നിവേദനം നൽകി. കെട്ടിടനികുതിയുടെ 10 ശതമാനം അല്ലെന്നും സെസ് ആണെന്നും അത് സർക്കാർ തീരുമാനമാണെന്നും ഒഴിവാക്കാൻ നഗരസഭക്ക്​ ആവില്ലെന്നും ബിൽഡിങ് ഓണേഴ്സ് ഭാരവാഹികളെ സെക്രട്ടറി അറിയിച്ചു. മിഠായിത്തെരുവിലെ ഗതാഗതം നഗരസഭക്ക്​ ഒറ്റക്ക്​ തീരുമാനിക്കാൻ കഴിയുന്നതല്ലെന്നും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽകൊണ്ടുവരാമെന്നും മൊയ്തീൻ പള്ളി റോഡ്, ബേബി ബസാർ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പരിശോധിച്ച് നടപടിയെടുക്കുമെന്നും അധികൃതർ ഉറപ്പുതന്നതായി സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ രക്ഷാധികാരി സി.ഇ. ചാക്കുണ്ണി അറിയിച്ചു. ​അ​േസാസിയേഷൻ വൈസ് പ്രസിഡൻറ്​ കെ. ഹമീദ്, സെക്രട്ടറിമാരായ കെ. സലീം, എം. അബ്​ദുൽ റസാഖ് എന്നിവരാണ് നഗരസഭ അധികാരികളുമായി ചർച്ച നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.