ജല-ചരക്കുഗതാഗതം പുന:സ്ഥാപിക്കണം

ഫറോക്ക്: മലപ്പുറം, കോഴിക്കോട് ജില്ലകളും കല്ലായി​പ്പുഴ -ബേപ്പൂർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ജലഗതാഗതവും ചരക്കുഗതാഗതവും പുന:സ്ഥാപിക്കണമെന്ന് മലബാർ ഡെവലപ്മൻെറ്​​ ഫോറം (എം.ഡി.എഫ്) ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി ശക്തമായി ഇടപെടണമെന്ന് മലബാർ ഡെവലപ്മൻെറ്​​ ഫോറം നേരത്തെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. മുൻകാലങ്ങളിൽ ബേപ്പൂർ-കല്ലായി ഭാഗങ്ങളിലേക്ക് ചരക്ക്-ജലഗതാഗതം വ്യാപകമായി നടന്നിരുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിൽപെട്ട മേഖലകളിൽ എം.ഡി.എഫ് ഭാരവാഹികൾ ശനിയാഴ്ച സന്ദർശനം നടത്തും. ചരക്ക്- ജലഗതാഗതം പുനരാരംഭിക്കാൻ വേണ്ട ജനകീയ ബോധവത്​കരണമാണ് എം.ഡി.എഫ് നേതാക്കളുടെ സന്ദർശനത്തി‍ൻെറ ഉദ്ദേശ്യം. ചരിത്രപരമായ ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. രാവിലെ 10ന്​ ഫറോക്ക് പഴയപാലം, 10.30ന് ഫാറൂഖ് കോളജ് കടവ്, മൂർഖനാട് കടവ്, 11ന്​ പൊന്നേപാടം, 11.30ന് മൂളപ്പുറം, 12 ന്​ പുറ്റേകടവ്, ഒരുമണിക്ക് വെള്ളായിക്കോട് മാട്ടുമ്മൽ, 1.30ന് മണക്കടവ്, 1.45ന് പന്തീരാങ്കാവ് എന്നിവിടങ്ങളിലാണ് സന്ദർശനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.