ലിംഗഭേദമില്ലാത്ത യൂനിഫോം സംസ്​ഥാന വ്യാപകമാക്കാൻ ഉദ്ദേശിക്കുന്നില്ല -മന്ത്രി വി. ശിവൻ കുട്ടി

ബാലുശ്ശേരി മോഡലിനെ പിന്തുണക്കുമെന്നും മന്ത്രി കണ്ണൂർ: ലിംഗഭേദമില്ലാത്ത യൂനിഫോമിനെ പിന്തുണക്കുമെന്നും എന്നാൽ സംസ്​ഥാന വ്യാപകമാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. കണ്ണൂർ പ്രസ്​ ക്ലബിൽ മീറ്റ്​ ദ പ്രസ്​ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്​കൂൾ അധികൃതരും പി.ടി.എയും നാട്ടുകാരും ചേർന്നാണ്​ ബാലുശ്ശേരിയിൽ യൂനിഫോം തീരുമാനിച്ചത്​. ഇത്തരത്തിൽ ഏതെങ്കിലും വിദ്യാലയ അധികൃതർ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചാൽ അനുകൂല നിലപാടെടുക്കും. എന്നാൽ, അത്​ സർക്കാർ തീരുമാനമായി സംസ്​ഥാന വ്യാപകമായി നടപ്പാക്കില്ല. അടുക്കളയിൽനിന്ന്​ അരങ്ങത്തേക്ക്​ ഒരു സമൂഹം വന്നത്​ ഒരുദിവസത്തെ പ്രവർത്തനം കൊണ്ടല്ല. ഏതു ലിംഗത്തിൽ ജനിച്ചു എന്നതല്ല, എല്ലാവർക്കും തുല്യത ഉറപ്പുവരുത്തുക എന്നതാണ്​ സർക്കാറി​ൻെറ നയം. പണ്ട്​ ഉണ്ടായിരുന്ന കേരളീയ വേഷമാണോ ഇപ്പോൾ ഉള്ളതെന്നും മന്ത്രി ചോദിച്ചു. ഈ സാഹചര്യത്തിലാണ്​ വളയൻ ചിറങ്ങര മാതൃകയും ബാലുശ്ശേരി മാതൃകയും സ്വാഗതം ചെയ്യപ്പെടുന്നത്​. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാര്യമാക്കേണ്ടതില്ല. ശീലങ്ങൾ മാറ്റപ്പെടു​േമ്പാൾ ചെറിയതോതിൽ എതിർപ്പ്​ സ്വാഭാവികമാണ്​. കേരള സിലബസ്​ ഇല്ലാത്ത നിരവധി സ്​ഥാപനങ്ങൾ കേരളത്തിലുണ്ട്​​. ഇവിടെയൊക്കെയുള്ള യൂനിഫോമുകൾ പൊതുരംഗത്ത്​ ചർച്ചയായിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. വിദ്യാലയങ്ങളിൽ ​ൈ​ലബ്രറികൾക്ക്​ പ്രാധാന്യം നൽകും. ഇതിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്​. അധ്യാപകർ വാക്​സിൻ എടുക്കുകയോ ടെസ്​റ്റ്​ സർട്ടിഫിക്കറ്റ്​ സമർപ്പിക്കുകയോ ചെയ്യണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്​. ചില അധ്യാപകർ കാഷ്വൽ അവധിയെടുത്തിട്ടുണ്ട്​. ഇവരുടെ കാര്യത്തിൽ ക്രിസ്​മസ്​ അവധി കഴിഞ്ഞാൽ സർക്കാറിന്​ ഉറച്ച തീരുമാനം എടുക്കേണ്ടിവരുമെന്നും മന്ത്രി വ്യക്​തമാക്കി. പ്രസ്​ക്ലബ്​ പ്രസിഡൻറ്​ എ.കെ. ഹാരിസ്​ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത്​ പുത്തലത്ത്​ സ്വാഗതവും വൈസ്​ പ്രസിഡൻറ്​ സബിന പത്​മൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.