താലൂക്ക്​ ഓഫീസ്​ തീപിടിത്തം: പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത് കനത്ത സുരക്ഷയിൽ

വടകര: നഗരത്തിലെ മൂന്നു കെട്ടിടങ്ങളിൽ തീയിട്ട പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത് കനത്തസുരക്ഷയിൽ. താലൂക്ക് ഓഫിസ്​ സമീപത്തെ രണ്ടു കെട്ടിടങ്ങളിലും എടോടിയിലെ കെട്ടിടത്തിലും തീയിട്ട കേസിൽ അറസ്​റ്റിലായ ആന്ധ്ര സ്വദേശി സതീഷ് നാരായണനെയാണ് കനത്തസുരക്ഷയിൽ തെളി​െവടുപ്പ് നടത്തിയത്. ശനിയാഴ്ച ഉച്ചക്ക്​ ഒന്നോടെ റൂറൽ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. എ. ശ്രീനിവാസ‍​ൻെറ നേതൃത്വത്തിലാണ്​ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസും സംഘവും തെളിവെടുപ്പ് നടത്തിയത്. എടോടിയിലെ എൽ.ഐ.സി കെട്ടിടത്തിലും താലൂക്ക് ഓഫിസിന് സമീപത്തെ എൽ.എ.എൻ.എച്ച് ഓഫിസിലെയും ജില്ല വിദ്യാഭ്യാസ ഓഫിസിലെയും ശൗചാ ലയങ്ങളിലും തീയിട്ട കേസിലുമാണ് ഇയാളെ അറസ്​റ്റ്​​ ചെയ്തത്. ഇയാൾ കൃത്യത്തിനിടയിൽ കിടന്ന റവന്യൂ വകുപ്പി‍ൻെറ ജീപ്പിൽനിന്നും വിരലടയാളങ്ങൾ ശേഖരിച്ചു. താലൂക്ക് ഓഫിസ് കത്തിച്ച സംഭവത്തിലും ഇയാളുടെ പങ്ക് സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ, തെളിവെടുപ്പിനിടെ ഓഫിസി‍ൻെറ ഭാഗത്തേക്ക് കൊണ്ട​ുപോയില്ല. തീവെച്ച കെട്ടിടങ്ങളിലെ ചുമരുകളിൽ ഫേസ്​ബുക്കിലും ഇൻസ്​റ്റഗ്രാമിലും പിന്തുടരണമെന്നും ഇയാളുടെ കാമുകിയുടെയും തെലുങ്ക് സിനിമ താരങ്ങളുടെയും പേരുകൾ എഴുതി വെച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ ഇയാളുടെ ഇടപെടലുകളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.