അന്താരാഷ്​ട്ര അറബിക് ഭാഷദിനം ആചരിച്ചു

പേരാമ്പ്ര: അന്താരാഷ്​ട്ര അറബിക് ഭാഷദിനാചരണത്തി​‍ൻെറ ഭാഗമായി വെള്ളിയൂർ എ.യു.പി സ്കൂളിൽ ഭാഷ പ്രവർത്തനങ്ങളുടെ പ്രദർശനവും അറബിഭാഷ ചരിത്രവും വർത്തമാനവും എന്ന ഡോക്യുമൻെററിയുടെ പ്രദർശനവും നടത്തി. വിദ്യാരംഗം ജില്ല കോ ഓർഡിനേറ്റർ വി.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്​റ്റർ കെ.സി. മജീദ് അധ്യക്ഷതവഹിച്ചു. സ്​റ്റാഫ് സെക്രട്ടറി ടി.കെ. നൗഷാദ്, പി. ലിജി, പി.പി. മുഹമ്മദലി, സി.കെ. സജ്ന, പി. നിഖിൽ എന്നിവർ സംസാരിച്ചു. ഒരാഴ്ചയായി എൽ.പി, യു.പി വിദ്യാർഥികൾക്ക് വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ഭാഷദിന ബാഡ്ജ് നിർമാണം, ക്വിസ് മത്സരങ്ങൾ, വായന മത്സരം, പദപ്പയറ്റ്, അറബി ഗാനം, പ്രസംഗം കാലിഗ്രഫി എന്നീ മത്സരങ്ങളാണ് നടത്തിയത്. മത്സരത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുവേണ്ടി ഈ വരുന്ന 20 ന്​ അനുമോദന ചടങ്ങ് സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. സ്കൂൾ അലിഫ് അറബിക് ക്ലബ് ആണ് പരിപാടികൾ ആസൂത്രണം ചെയ്തത്. Photo: വെള്ളിയൂർ എ.യു.പി സ്കൂളിൽ അറബി ഭാഷ ദിനാചരണം വി.എം. അഷ്റഫ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.