'ഭരണഘടനയെ അറിയുക' പരിപാടിക്ക് തുടക്കമായി

ഉള്ള്യേരി: പാലോറ ഹയർ സെക്കൻഡറി സ്‌കൂൾ നാഷനൽ സർവിസ് സ്കീമി​‍ൻെറ ആഭിമുഖ്യത്തിൽ 'ഭരണഘടനയെ അറിയുക' പരിപാടിയുടെ ഉദ്ഘാടനം ജില്ല കോഓഡിനേറ്റർ എസ്. ശ്രീചിത്ത് നിർവഹിച്ചു. ഭരണഘടനയുടെ ആമുഖം വായിക്കൽ, ചിത്രരചന മത്സരം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫിസർ ടി.കെ. ശ്രീജ അധ്യക്ഷത വഹിച്ചു. എ. നന്ദന, എം.പി. മീനാക്ഷി, അധർവ് സാബു, കെ. സിനാൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.