കോഴിക്കോട്: ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി വട്ടക്കിണറില്‍നിന്നാരംഭിച്ച് അരീക്കാട് അവസാനിക്കുന്ന മേൽപാലത്തിൻെറ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ല സഹകരണ പ്രസ് (കെ.ഡി.സി പ്രസ്) ആൻഡ് മെംബേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കല്ലായി മാനാരിയില്‍ ആരംഭിച്ച പ്രിന്‍റിങ് സമുച്ചയത്തിൻെറ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വട്ടക്കിണര്‍ മുതല്‍ രാമനാട്ടുകര വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണും. ഇതിനായി വട്ടക്കിണര്‍ മുതല്‍ രാമനാട്ടുകര വരെയുള്ള ദേശീയപാത വീതികൂട്ടി മുന്നോട്ടുപോവും. പന്നിയങ്കര പൊലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള റോഡ് വീതി കൂട്ടുന്നത് പരിഗണിക്കും. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ടൂറിസം വികസനം പരിപൂർണമായി നടപ്പാക്കുന്നതിന് വകുപ്പിൻെറ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രസിൻെറ സ്വിച് ഓണ്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നടത്തി. ജില്ലാ സഹകരണ പ്രസ് ആൻഡ് മെംബേഴ്സ് സൊസൈറ്റി പ്രസിഡന്‍റ് കാനങ്ങോട്ട് ഹരിദാസന്‍ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് മുഖ്യാതിഥിയായി. ജില്ല സഹകരണ പ്രസ് ആൻഡ് മെംബേഴ്സ് സൊസൈറ്റി സെക്രട്ടറി അരുണ്‍ സി. ആനന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് വിജയന്‍ പി. മേനോന്‍, ഡയറക്ടര്‍ കെ. രാജീവ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.ഡി.സി പ്രസ് മുന്‍ പ്രസിഡന്‍റ് എ.ടി. അബ്ദുല്ല കോയ, ബില്‍ഡിങ് കോണ്‍ട്രാക്ടര്‍ കെ. മജീദ് എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.