താലൂക്കുകളില്‍ സൗജന്യ അപസ്മാര രോഗനിര്‍ണയ ക്യാമ്പ്

കോഴിക്കോട്​: അപസ്മാര ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ താലൂക്കുകളില്‍ അപസ്മാര നിര്‍ണയ ക്യാമ്പ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ശസ്ത്രക്രിയയും ചികിത്സയും നല്‍കും. 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 'കിരണം' പദ്ധതിക്കു കീഴില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെുക്കാം. നാഷനല്‍ ട്രസ്റ്റ് എൽ.എൽ.സി കോഴിക്കോട്, ആസ്റ്റര്‍ മിംസ്, ജില്ല സാമൂഹിക നീതി വകുപ്പ്, ജില്ല വനിത-ശിശു വികസന വകുപ്പ്, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയവരുടെ സഹകരണത്തോടെ നാല് താലൂക്കുകളിലും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ക്യാമ്പിന്റെ ജില്ലതല ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ഹാളില്‍ മേയര്‍ ബീന ഫിലിപ് നിര്‍വഹിക്കും. കോഴിക്കോട് താലൂക്കിലെ ക്യാമ്പും അന്ന്​ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക: shorturl.at/aiCV8. ഫോണ്‍: 8137999990.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.