കളിച്ചു പഠിക്കാൻ ഉല്ലാസഗണിതം പദ്ധതി ഒരുങ്ങുന്നു

കോഴിക്കോട്​: ലളിതമായ കളികളിലൂടെ ഗണിത പഠനം സാധ്യമാക്കാൻ സമഗ്രശിക്ഷ കേരളത്തിന്‍റെ ഉല്ലാസ ഗണിതം പദ്ധതി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുകൂടി പ്രയോജനപ്പെടുന്ന തരത്തിൽ ഉല്ലാസഗണിതം പ്രവർത്തനങ്ങൾ ഒരുക്കുകയാണ്​ എസ്.എസ്.കെ. വിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പിന്തുണ നൽകാനായി ഒരുക്കിയ സ്പെഷൽ കെയർ സെന്‍ററുകളിൽ സ്പെഷൽ എജുക്കേറ്റർമാർക്കൊപ്പവും വീടുകളിൽ രക്ഷിതാക്കൾക്കൊപ്പവും രസകരമായ ഗെയിമുകൾ കളിക്കുന്ന രൂപത്തിലാണ് പദ്ധതി തയാറാക്കിയത്. ഇതിനായി സ്പെഷൽ കെയർ സെന്‍ററിലേക്കും കുട്ടികളുടെ വീടുകളിലേക്കും ഉല്ലാസ ഗണിതം കിറ്റുകൾ നൽകും. ജില്ലതല പരിശീലനം നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷ കേരളം സംസ്ഥാന പ്രോഗ്രാം ഓഫിസർ എസ്.വൈ. ഷൂജ നിർവഹിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫിസർ (വൊക്കേഷനൽ ട്രെയിയിനിങ്​) ബി. ഷാജി സംസാരിച്ചു. രണ്ടു ദിവസമായി നടന്ന പരിശീലനത്തിൽ കോഴിക്കോട് ഡി.ഡി.ഇ വി.പി. മിനി മുഖ്യാതിഥിയായി. 30 സ്പെഷൽ എജുക്കേറ്റർമാർ പങ്കെടുത്തു. എം. അനൂപ് കുമാർ, ടി. ഷൈജു, സ്റ്റെല്ല മാർഗരറ്റ്, എം.പി. സിന്ധു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.