ഹിജാബ് വിലക്കിനെതിരെ പ്രതിഷേധ റാലി

കുറ്റ്യാടി: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരളത്തിൽ സ്റ്റുഡൻറ് പൊലീസിലും വിദ്യാർഥിനികൾക്ക് ഹിജാബ് വിലക്കിയ സർക്കാർ നടപടികൾക്കെതിരെ കുറ്റ്യാടിയിൽ വനിതകൾ പ്രതിഷേധ റാലി നടത്തി. ആതിഖ ഷെറിൻ ഉദ്ഘാടനം ചെയ്തു. വി.എം. സമീറ, ലുലു ഫാത്തിമ, ഹവ്വ ഖദീജ എന്നിവർ സംസാരിച്ചു. സി.പി. റംഷിദ സ്വാഗതവും ടി.പി. സൈനബ ഗഫൂർ നന്ദിയും പറഞ്ഞു. ഫർഹാന ബഷീർ, കെ.പി. മൈമൂനത്ത്, നജീദ പാലേരി എന്നിവർ നേതൃത്വം നൽകി. photo: ഹിജാബ് വിലക്കിനെതിരെ കുറ്റ്യാടിയിൽ നടന്ന വനിത റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.