ഒരാൾക്ക് പരിക്ക് ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ വാണിയപ്പാറത്തട്ടിലെ പാറമടയിൽ പാറപൊട്ടിക്കാനുള്ള പ്രവൃത്തിക്കിടയിൽ കൂറ്റൻ പാറ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു. പാറമടയിൽ ഉണ്ടായിരുന്ന മറ്റ് ആറുതൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വാണിയപ്പാറ രണ്ടാംകടവ് കളിതട്ടുംപാറ സ്വദേശി കിഴക്കേക്കരയിൽ രതീഷാണ് (37) മരിച്ചത്. അസം സ്വദേശി മിൻഡു ഗോയലിനാണ് (32) പരിക്കേറ്റത്. ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാണിയപ്പാറയിലെ ബ്ലേക്ക് റോക്ക് ക്രഷറിലാണ് അപകടം. സ്‌ഫോടനം നടത്തി പാറപൊട്ടിക്കുന്നതിനായി, കുഴിയെടുത്ത് സ്‌ഫോടക വസ്തു നിറക്കുന്ന പ്രവൃത്തിയിലായിരുന്നു തൊഴിലാളികൾ. ഹൈഡ്രോളിക് യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടയിൽ, മണ്ണിൽ പതിഞ്ഞ നിലയിൽ ഉണ്ടായിരുന്ന കൂറ്റൻ പാറ ഏഴുമീറ്റർ ഉയരത്തിൽനിന്നു ക്വാറിയിലേക്ക് പതിക്കുകയായിരുന്നു. മൂന്നുതട്ടുകളിലായി പ്രവർത്തിച്ചിരുന്ന ക്വാറിയിൽ രണ്ടുതട്ടുകൾ കടന്നാണ് പാറ തൊഴിലാളികൾക്കിടയിലേക്ക് വീണത്. യന്ത്രം പ്രവർത്തിക്കുന്ന ശബ്ദം കാരണം പാറ ഉരുണ്ടുവരുന്നതിന്‍റെ ശബ്ദം തൊഴിലാളികൾക്ക് കേൾക്കാൻ കഴിഞ്ഞില്ല. രതീഷിന്‍റെ ദേഹത്താണ് പാറ പതിച്ചത്. സംഭവ സ്ഥലത്തുതന്നെ രതീഷ് മരിച്ചു. മിൻഡു ഗോയലിന് കാലിനാണ് പരിക്കേറ്റത്. മറ്റ് തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു. കരിക്കോട്ടക്കരി സി.ഐ പി.ബി. സജീവിന്‍റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടം നടക്കുന്നതിനു തൊട്ടുമുമ്പ് വൻ സ്‌ഫോടനശബ്ദം കേട്ടതായി നാട്ടുകാരും ക്രഷറിന് സമീപത്ത് പണിയെടുക്കുന്ന തൊഴിലാളികളും പറഞ്ഞു. രണ്ടാംകടവ് കളിതട്ടുംപാറയിലെ പരേതനായ ജോണിന്‍റെയും ലൂസിയുടെയും മകനാണ് മരിച്ച രതീഷ്. അവിവാഹിതനാണ്. സഹോദരങ്ങൾ: വത്സ, റിനി. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പടം -ratheesh quari acci death രതീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.