ഷുഹൈബ് അനുസ്മരണ സദസ്സ്

ആയഞ്ചേരി: ഗാന്ധിമാർഗം തന്നെയാണ് കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇരു കർണങ്ങളിലും അടി കിട്ടിയാൽ സുഭാഷ് ചന്ദ്രബോസിന്റെ മാർഗം സ്വീകരിക്കേണ്ടിവരുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ പറഞ്ഞു. കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആയഞ്ചേരിയിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.കെ. ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. സി.ആർ. സജിത്ത്, വി.പി. പ്രവീൺ, മനീഷ് പിലാച്ചേരി, മിനീഷ് കടമേരി , നിഷാബ് ചീളിൽ, ഇ. എം. രാജേഷ്, ഷുഹൈബ് ഒന്തത്ത്, നജീബ് ചോയിക്കണ്ടി, ധനേഷ് വള്ളിൽ തുടങ്ങിയവർ സംബന്ധിച്ചു. പടം.. കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആയഞ്ചേരിയിൽ സംഘടിപ്പിച്ച ​ ഡി.സി.സി ജനറൽ സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.