ബി.ജെ.പി പ്രവർത്തകനെ അക്രമിച്ച സംഭവം: രണ്ടു പേർ അറസ്റ്റിൽ

കൊയിലാണ്ടി: ഓട്ടോറിക്ഷ ഡ്രൈവറും ബി.ജെ.പി പ്രവർത്തകനുമായ നിജു എന്ന അർഷിദിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. എസ്.ഡി.പി.ഐ പ്രവർത്തകനായ ചെങ്ങോട്ടുകാവ് കവലാട് ഒറ്റത്തെങ്ങിൽ മുഹമ്മദാലി (35), പ്രതിക്ക് സഹായം നൽകിയ ബാലുശ്ശേരി കൂട്ടാലിട പൂനത്ത് സ്വദേശി ഷംസുദീൻ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹാർബറിൽ ജോലിക്കാരനാണ് മുഹമ്മദാലി. കാപ്പാട് യാത്രക്കാരെ ഇറക്കി തിരിച്ചുവരുമ്പോൾ ബുധനാഴ്ച രാത്രി 10ഓടെ രണ്ടു ബൈക്കിൽ പിന്തുടർന്ന നാല് അംഗ സംഘം കവലാടുവെച്ച് ആക്രമിച്ചെന്നാണ് പരാതി. റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസ്, വടകര ഡിവൈ.എസ്.പി അബ്ദുൽ ഷെരീഫ് എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി. നടപടിക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.