ഹാരിസിന്റെ വേർപാട് നാടിന് നൊമ്പരമായി

വടകര: ദേശീയപാതയിൽ നന്തി 20 മൈലിൽ ബൈക്കിൽ ലോറിയിടിച്ച് മരിച്ച വടകര താഴെ അങ്ങാടി സ്വദേശി ഹാരിസിന്റെ മരണം നാടിന് നൊമ്പരമായി. ശനിയാഴ്ച രാവിലെയാണ് സുഹൃത്തിനൊപ്പം യാത്രചെയ്യവെ ബൈക്കിൽ ലോറി ഇടിച്ച് താഴെഅങ്ങാടി മുല്ലകത്ത് വളപ്പിൽ എം വി. ഹാരിസ് (38) മരിച്ചത്. സുഹൃത്ത് നാദാപുരം റോഡ് റഹ്മത്ത് മൻസിലിൽ ശുഹൈബിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരായ ഇരുവരും കോഴിക്കോട് ജില്ല കൗണ്‍സില്‍ മീറ്റിൽ പങ്കെടുക്കാന്‍ വേണ്ടി ബൈക്കിൽ പോകുകയായിരുന്നു. പ്രദേശത്തെ പൊതു പ്രവർത്തനരംഗത്ത് സജീവസാന്നിധ്യമായ ഹാരിസിന്റെ വേർപാട് നാടിന് തീരാനഷ്ടമായി. രക്തദാന സേവന രംഗത്ത് കോഓഡിനേറ്ററായി പ്രവർത്തിച്ചുവരുകയായിരുന്നു. വൈക്കിലശേരി സിദ്ദിഖ് പള്ളിക്ക് സമീപം അടുത്തിടെ വീട് എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ ആശ്വാസത്തിലായിരുന്നു ഹാരിസ്. ഇക്കഴിഞ്ഞ ഒക്ടോബർ 24നായിരുന്നു ഗൃഹപ്രവേശനം. ഹാരിസിന്റെ ആകസ്മിക വേർപാടിൽ അനുശോചിച്ച് താഴെ അങ്ങാടിയിൽ ഹർത്താൽ ആചരിച്ചു. വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.