എസ്.എൽ.ആർ.പി പ്രദർശനതോട്ടത്തിന് തുടക്കമായി

ബാലുശ്ശേരി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഭാരതീയ കൃഷി പദ്ധതിയിൻകീഴിൽ എസ്.എൽ.ആർ.പി പ്രദർശനത്തോട്ടത്തിന്റെ വിത്ത് നടീൽ അഡ്വ. കെ.എം. സചിൻ ദേവ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. പി.കെ. ജിതേഷ്‌കുമാറിന്റെ 50 സെന്റ്‌ ഭൂമിയിലാണ് പ്രദർശനത്തോട്ടം സജ്ജമാക്കുന്നത്. ചീര, വെണ്ട, മുളക് പയർ, കയ്പ, പടവലം തുടങ്ങിയവയുടെ കൃഷിയാണ് ആരംഭിക്കുന്നത്. ചടങ്ങിൽ കൃഷി ഓഫിസർ പി. വിദ്യ, വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി, എം.ശ്രീജ, ടി. അനൂജ, പി.പി. ചന്ദ്രൻ, ബാലൻ നായർ, കെ.എൻ. ഷിനിജ എന്നിവർ പങ്കെടുത്തു. Photo: thottam balu കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഭാരതീയ കൃഷി പദ്ധതിപ്രകാരം നടപ്പാക്കുന്ന എസ്.എൽ.ആർ.പി പ്രദർശനതോട്ടത്തിന്റെ വിത്ത് നടീൽ അഡ്വ. കെ.എം. സചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.