അത്തോളി: ശാരീരിക ബുദ്ധിമുട്ടുകളെ അവഗണിച്ച് ജനസേവനരംഗത്തും പൊതുരംഗത്തും നിറഞ്ഞുനിന്നിരുന്ന അത്താണി ചെറുവലത്ത് സക്കരിയയുടെ നിര്യാണം നാടിനു തീരാവേദനയായി. മാധ്യമപ്രവർത്തകരുമായി അടുത്തബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം നാട്ടിലെ എല്ലാ വാർത്തകളും കൃത്യതയോടെ എത്തിച്ചുനൽകുന്നതിൽ ഏറെ ഉത്സാഹം കാണിച്ചിരുന്നു. പൊതുവിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും ഏറെ ജാഗ്രത പുലർത്തി. ഒരുപാടുകാലം പരിഹാരമാവാതെ കിടന്നിരുന്ന അത്താണി-കൊളക്കാട് റോഡിലെ കമാനം പുതുക്കിപ്പണിയുന്നതിൽ സക്കരിയയുടെ നിരന്തര ഇടപെടൽ ഉണ്ടായിരുന്നു. ജനശ്രീ സംഘം ചെയർമാനും വേളൂർ ജി.എം.യു.പി. സ്‌കൂൾ എസ്.എം.സി. അംഗവുമായിരുന്നു. സക്കരിയയുടെ നിര്യാണത്തിൽ അത്തോളി പ്രസ് ഫോറം അനുശോചിച്ചു. പ്രസിഡന്റ് രാധാകൃഷ്‌ണൻ ഒള്ളൂർ അധ്യക്ഷത വഹിച്ചു. സുനിൽ കൊളക്കാട്, അജീഷ് അത്തോളി, ബശീർ കൂനോളി, ഷൗക്കത്ത് അത്തോളി, ജലീൽ ഉള്ള്യേരി, ഷെഫീഖ്, ഷെറീജ്, ശിവാനന്ദൻ തിരുവങ്ങൂർ എന്നിവർ സംസാരിച്ചു. സക്കരിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഞായറാഴ്ച വൈകീട്ട് സർവകക്ഷി യോഗം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.