പേരാമ്പ്ര: പോക്സോ കേസ് പ്രതിയെ വെറുതെ വിട്ട നടപടിക്കെതിരെ ജാഗ്രത സമിതി രംഗത്ത്. 2017 ജനുവരി 24ന് പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയായ ബാലനെ വെറുതെ വിട്ട കോഴിക്കോട് പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. പൂർണമായും ഇരക്ക് നീതികിട്ടേണ്ടിയിരുന്ന കേസിൽ നീതി നിഷേധിച്ചുകൊണ്ടുള്ള വിധി വന്നുവെന്നുള്ളത് അത്യധികം നിരാശജനകവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് സമിതി കുറ്റപ്പെടുത്തി. അഞ്ചു വർഷക്കാലം നീണ്ടുപോയ കേസിൽ അന്ന് മൂന്നാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മൊഴി, സ്കൂളിലെ അധ്യാപികയുടെ മൊഴി, വൈദ്യപരിശോധന റിപ്പോർട്ട്, ഫോറൻസിക് ലാബ് റിപ്പോർട്ട് എന്നുവേണ്ട മുഴുവൻ തെളിവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത്ര അധികം തെളിവുകൾ ഉണ്ടായിരുന്നിട്ടും ഒരു സാക്ഷിപോലും കൂറുമാറാതിരുന്നിട്ടും പോക്സോ കോടതി വിധി പ്രതിക്കനുകൂലമായത് ആശങ്കപ്പെടുത്തുന്നതാണെന്നും സമിതി ചൂണ്ടിക്കാട്ടി. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം.പി, എം.എൽ.എ, വനിത കമീഷൻ എന്നിവർക്ക് പരാതി നൽകാൻ തീരുമാനിച്ചു. വി.എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. സി.എം. ഗിരീഷ്, സുഭാഷ് വട്ടക്കണ്ടി, പ്രകാശൻ ചാളക്കണ്ടി, സുരേഷ് വയലോരം, കെ.എം. അമരേഷ്, ടി.പി. വിജയൻ, ടി.പി. ഷാഫി എന്നിവർ സംസാരിച്ചു. ഗോപിനാഥൻ ചക്കിട്ടകണ്ടി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.