തിരുവമ്പാടി: സംസ്ഥാന വനം വകുപ്പ് കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാറിന് സമർപ്പിച്ച വില്ലേജുകളുടെ പട്ടികയിൽനിന്ന് മലയോര മേഖലകളിലെ വില്ലേജുകളായ തിരുവമ്പാടി, കൂടരഞ്ഞി എന്നിവയെ ഒഴിവാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ അഭിപ്രായപ്പെട്ടു. തിരുവമ്പാടി, കൂടരഞ്ഞി വില്ലേജുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശത്രുതാ മനോഭാവം അവസാനിപ്പിക്കണം. കൃത്യമായ വിവരം സർക്കാറിന് സമർപ്പിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.