ബാലുശ്ശേരി: അവശതയനുഭവിക്കുന്ന കുടുംബത്തിന് താങ്ങായി എൻ.എസ്.എസ് വളന്റിയർമാർ. ബാലുശ്ശേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയർമാരാണ് കാരുണ്യത്തിന്റെ കരുതൽ പകർന്നുനൽകി മാതൃകയാകുന്നത്. രണ്ടു വർഷമായി എരമംഗലം തുള്ളിക്കാമ്പലത്തെ അവശരായ വൃദ്ധദമ്പതികളെയും ജന്മനാ പോളിയോ ബാധിച്ച മകൾ റീനയെയും വീട്ടിലെത്തി ആവശ്യമായ സഹായങ്ങൾ നല്കിവരുകയാണ് വിദ്യാർഥികൾ. 2019 ആർദ്രം സപ്തദിന ക്യാമ്പിൽ വയോഹിതം സർവേയുടെ ഭാഗമായാണ് അവശതയനുഭവിക്കുന്ന കുടുംബത്തെ കണ്ടെത്തിയത്. ജന്മനാ പോളിയോ ബാധിച്ച റീനയുടെ വീട് വളരെ ശോചനീയാവസ്ഥയിലാണെന്ന് മനസ്സിലാക്കിയ ഇവർ രണ്ടുലക്ഷത്തിലധികം രൂപയുടെ പ്രവർത്തനങ്ങൾ നടത്തി വീട് അറ്റകുറ്റപ്പണി നടത്തുകയും വീട്ടിലേക്കാവശ്യമായ ഗൃഹോപകരണങ്ങൾ എത്തിച്ചുനൽകുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, എല്ലാ മാസവും വീട്ടിലെത്തി സുഖവിവരങ്ങൾ അന്വേഷിക്കുകയും ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്ന് എന്നിവയെല്ലാം എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്. മാതൃകാപരമായ ഒട്ടനവധി പ്രവർത്തനങ്ങൾ വേറെയും വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വയനാട് മേപ്പാടിക്കടുത്ത് കുഴിമുക്ക് ആദിവാസി കോളനി, അത്താണിക്കൽ വൃദ്ധസദനം, ബാലികാസദനം എന്നിവിടങ്ങളിലും സഹായമെത്തിക്കാനുള്ള പദ്ധതി വിദ്യാർഥികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്കൂൾ എൻ.എസ്.എസ് യൂനിറ്റിനു കീഴിൽ 50ഓളം വിദ്യാർഥികളാണുള്ളത്. കോഓഡിനേറ്ററായ രാജലക്ഷ്മി ടീച്ചറും കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനായി ഒപ്പമുണ്ട്. കുട്ടികളുടെ മാതൃകാപ്രവർത്തനത്തിൽ ബാലാവകാശ കമീഷൻ, സ്കൂൾ പി.ടി.എ എന്നിവയടക്കം അഭിനന്ദിച്ചിട്ടുണ്ട്. ഈ അധ്യയനവർഷം കഴിയുമ്പോൾ പുതിയ ബാച്ചിലെ എൻ.എസ്.എസ് വളന്റിയർമാർക്ക് ഇതേ ദൗത്യം തുടർന്നും നിർവഹിക്കാനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കാനും ഇവർ മറന്നിട്ടില്ല. Photo: nss help balu എരമംഗലത്ത് ജന്മനാ പോളിയോ ബാധിച്ച് കിടപ്പിലായ റീനയുടെ വീട്ടിൽ എൻ.എസ്.എസ് കോഓഡിനേറ്റർ രാജലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ വളന്റിയർമാർ സേവന സന്നദ്ധരായി എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.