അറപ്പീടിക മരപ്പാലം കലുങ്ക് പുനർ നിർമാണം തുടങ്ങി

ബാലുശ്ശേരി: സംസ്ഥാനപാത നവീകരണത്തിലുൾപ്പെട്ട അറപ്പീടിക മരപ്പാലം കലുങ്ക് പുനർ നിർമാണം തുടങ്ങി. കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി പാതയിലുൾപ്പെട്ട എല്ലാ കലുങ്കുകളും പുതുക്കിപ്പണിയുന്നുണ്ട്. എന്നാൽ, മരപ്പാലം പഴയ കലുങ്ക് അതേപടി നിലനിർത്തി ടാറിങ് നടത്താനായിരുന്നു നീക്കം. ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്​ പ്രദേശവാസിയായ കെ.കെ. അരവിന്ദന്റെ നേതൃത്വത്തിൽ പൊതുമരാമത്തു മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നു മന്ത്രി ഇടപെട്ട് കലുങ്ക് പുനർ നിർമിക്കാൻ പൊതുമരാമത്ത് എൻജിനീയർക്ക് നിർദേശം നൽകുകയായിരുന്നു. 1960 - ൽ പണിത കലുങ്കിന്റെ അടിഭാഗം കോൺക്രീറ്റ് അടർന്നു കമ്പികൾ പുറത്തു കാണുന്ന നിലയിലാണ്. കലുങ്കിൽ പല തവണ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് ഇവിടെ കലുങ്കിന്റെ ഭിത്തി തകർന്നു മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേ റ്റിട്ടുണ്ട്. നിലവിലെ ഷെഡ്യൂളിൽ ഈ കലുങ്ക് ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ കരാറുകാരൻ പുതിയ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചതിനു ശേഷമാണ് കലുങ്ക് പൊളിച്ചു മാറ്റി പുനർ നിർമാണം തുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.