വെള്ളിമാട്കുന്ന്: അനധികൃത വയൽ നികത്തലും അശാസ്ത്രീയമായ നിർമാണവും മൂലം വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് രൂപവത്കരിച്ചു. ഇരിങ്ങാടൻ പള്ളി, തോട്ടിൽപീടിക, കൊല്ലേരിതാഴം, ചേവരമ്പലം, കുടിൽതോട്, നേതാജി നഗർ, മമ്മിളിതാഴം, പാച്ചാക്കിൽ എന്നീ സ്ഥലങ്ങളിലെ വെള്ളക്കെട്ട് പ്രശ്ന പരിഹാരത്തിനാണ് ജനകീയ കമ്മിറ്റി രൂപവത്കരിച്ചത്. വി. പ്രസന്ന, സരിത പറയേരി, കെ.ടി. സുഷാജ്, ടി.കെ. ചന്ദ്രൻ, ഡോ. അജിത എന്നിവർ രക്ഷാധികാരികളായും വാർഡ് കൗൺസിലർ എസ്. ജയശ്രീ ചെയർപേഴ്സനായും കൗൺസിലർ എം.എൻ. പ്രവീൺ ചെയർമാനായും ടി.കെ. വേണു കൺവീനറായുമാണ് കമ്മിറ്റി. എം.സി. സന്തോഷ് കുമാർ, വി. സുരേഷ് കുമാർ, എൻ. സനൂപ്, ബബിത, ജിജേഷ്, ഷംനാസ്, ബിനേഷ് ജഗദീഷ്, വി. രവീന്ദ്രൻ, ജോർജ് നേതാജി നഗർ, പി.ടി. ജനാർദനൻ, കെ.പി. ശശികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.