കോഴിക്കോട്: മലപ്പുറത്തിന്‍റെ മനോഹരമായ ഗ്രാമക്കാഴ്ചകളുമായി ബഷീർ കാടേരിയുടെ ഫോട്ടോപ്രദർശനം തുടങ്ങി. ഗൃഹാതുരകാഴ്ചകളുടെയും വിസ്മൃതിയിലേക്ക് മറയുന്ന നാട്ടുദൃശ്യങ്ങളുടെയും ആവിഷ്കാരമാണ് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ഒരുക്കിയ ഫോട്ടോ പ്രദർശനം. പുരോഗതിയുടെ കാലം വരും മുമ്പത്തെ ഗ്രാമീണജീവിതം, കൃഷി, നെൽപാടങ്ങളുടെ ഹരിതഭംഗി കാലത്തിന്‍റെ ഒഴുക്കിൽ ഇല്ലാതായിപ്പോയ ഗ്രാമമുദ്രകൾ ഇവയെല്ലാം മിഴിവോടെ പകർത്തിയിരിക്കുന്നു ഫോട്ടോഗ്രാഫർ. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശിയായ ബഷീർ ലളിതകലാ അക്കാദമിയുടെതടക്കം നിരവധി പുരസ്കാരം നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഫെബ്രുവരി 28 വരെയാണ് പ്രദർശനം. ഫോട്ടോഗ്രാഫർമാരായ നന്ദകുമാർ മൂടാടി, പി. മുസ്തഫ, അജീബ് കൊമാച്ചി, യൂസുഫ് കാസിനോ എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.