വടകര: ഐ.എൻ.എൽ ജില്ല പ്രവർത്തക സംഗമവും സംസ്ഥാനതല അംഗത്വ കാമ്പയിൻ ഉദ്ഘാടനവും വെള്ളിയാഴ്ച വടകരയിൽ നടക്കുമെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുത്ത പാർട്ടിയുടെ സംസ്ഥാന നേതൃത്വവും സംസ്ഥാന കൗൺസിലും പിരിച്ചുവിട്ട കേന്ദ്രനേതൃത്വത്തിന്റെ നടപടി ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല. 90 ശതമാനം പാർട്ടി നേതാക്കളും പ്രവർത്തകരും എ.പി. അബ്ദുൽവഹാബ് നേതൃത്വം നൽകുന്ന വിഭാഗത്തിനൊപ്പമാണെന്ന് നേതാക്കൾ പറഞ്ഞു. ഇടതുമുന്നണി മന്ത്രിസഭയിലെ പ്രതിനിധിയായ മന്ത്രി അഹമ്മദ് ദേവർകോവിൽ തന്റെ പേഴ്സനൽ സ്റ്റാഫിൽ ഡ്രൈവറടക്കം അഞ്ചു മുസ്‍ലിംലീഗുകാരെയാണ് നിയമിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായെന്നും ഇവർ വ്യക്തമാക്കി. 25ന് വൈകീട്ട് അഞ്ചിന് കോട്ടപ്പറമ്പിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബ്, ഐ.എൻ.എൽ മുൻ ദേശീയ സെക്രട്ടറിയും മുൻ തമിഴ്‌നാട് എം. എൽ.എയുമായ എം.ജി കെ. നിസാമുദ്ദീൻ, സംസ്‌ഥാന സെക്രട്ടറി സി.പി നാസർകോയ തങ്ങൾ, ഒ.പി. കോയ, ഷർമദ് ഖാൻ ഒളവണ്ണ, ബഷീർ ബടേരി എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം.എം. മൗലവി, ജനറൽ കൺവീനർ റഫീഖ് അഴിയൂർ, ട്രഷറർ കെ. പി.മൂസ, റൈസൽ വടകര എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.