കെ.എസ്​.ആർ.ടി.സി ബസിടിച്ച്​ യാത്രക്കാരൻ മരിച്ച കേസിൽ ഏഴു ​കോടിയിലേറെ നഷ്ടപരിഹാരം

കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി ബസിടിച്ച്​ കാൽ നടക്കാരൻ മരിച്ച കേസിൽ 7,40,68,960 രൂപ നഷ്ടം നൽകാൻ വിധി. കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിക്കു​ സമീപം​ മൊയ്തീൻകുട്ടി ​​​ചോന്നാരി എന്നയാൾ ബസിടിച്ച്​ മരിച്ച കേസിലാണ്​ വാഹനാപകട ​നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജി ​കെ.ഇ. സാലിഹിന്റെ വിധി. 2017 ജൂലൈ 12നായിരുന്നു അപകടം. മാതാപിതാക്കൾ, ഭാര്യ, നാലു​ പെൺമക്കൾ എന്നിവർ ചേർന്ന്​ അഡ്വ. എം.സി. രത്നാകരൻ മുഖേന നൽകിയ ഹരജിയിലാണ്​ വിധി. കെ.എസ്​.ആർ.ടി.സിയെ കൂടാതെ ഡ്രൈവറും ന്യൂ ഇന്ത്യ അഷ്വറൻസ്​ കമ്പനിയും എതിർകക്ഷികളായ കേസിൽ​ ഇൻഷുറൻസ്​ കമ്പനിയാണ്​ നഷ്​ടം നൽകേണ്ടത്​. പലിശയും കോടതിച്ചെലവും വേറെ നൽകണം. അപകടത്തിൽപെട്ടയാൾ ഗൾഫിൽ ഉയർന്ന ജോലിയിലിരുന്നതുകൂടി കണക്കിലെടുത്താണ്​ നഷ്ടപരിഹാരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.