must കോഴിക്കോട്: നൂറ്റാണ്ട് പഴക്കമുള്ള വെള്ളിമാട്കുന്ന്-പൂളക്കടവ് റോഡ് ഇനി മുൻ ഡെപ്യൂട്ടി മേയർ കെ. സാമി മാസ്റ്ററുടെ പേരിൽ അറിയപ്പെടും. കോഴിക്കോട് കോർപറേഷൻ അധീനതയിലുള്ള റോഡിനാണ് പുതിയ നാമം. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച പൂളക്കടവിലെ പമ്പ് ഹൗസിലേക്കുള്ള റോഡാണിത്. പൈപ്പ്ലൈൻ റോഡ് എന്നാണ് മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വളരെ പണ്ടുതന്നെ ടാറിങ് നടത്തിയ റോഡാണ്. പറമ്പിൽ-പൂളക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമാവുന്നതോടെ ഇത് കോവൂർ ബൈപാസുമായി ഗ്രാമീണമേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായി മാറും. മുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന സാമി മാസ്റ്റർ മൂന്നു തവണ പൂളക്കടവ് ഉൾപ്പെടുന്ന വാർഡ് കൗൺസിലറായിരുന്നു. കോഴിക്കോട് നഗരത്തിലെ ആദ്യ കുടിവെള്ളവിതരണ പദ്ധതി പൂളക്കടവിലായിരുന്നു. അതിലേക്കുള്ള കൂറ്റൻ ജലവിതരണക്കുഴൽ റോഡിനടിയിലൂടെയാണ്. അക്കാലത്ത് കോഴിക്കോട് കോർപറേഷനായിരുന്നു ജലവിതരണപദ്ധതിയുടെ നടത്തിപ്പുകാർ. പിന്നീട് കെ.ഡബ്ല്യു.എ നിലവിൽ വന്നെങ്കിലും പമ്പ് ഹൗസ് പദ്ധതിപ്രദേശം കോർപറേഷൻ വിട്ടുകൊടുത്തില്ല. ഏക്കർ കണക്കിന് ഭൂമി കോർപറേഷൻ അധീനതയിൽ ഇവിടെയുണ്ട്. റോഡ് നാമകരണം കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് നിർവഹിച്ചു. വാർഡ് കൗൺസിലർ ഫെനിഷ കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സുബൈർ വെള്ളിമാട്കുന്ന്, പി.പി. രാധാകൃഷ്ണൻ, കിഷോർ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ബാലൻ പുന്നശ്ശേരി, പി. ഷംസുദ്ദീൻ, അമീർ ഖാൻ, ലൈല ഹാഷിം തുടങ്ങിയവർ സംസാരിച്ചു. മുൻ കൗൺസിലർ പി. ബിജുലാൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.